Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പന് പഞ്ചാമൃതം...

അയ്യപ്പന് പഞ്ചാമൃതം ഇടിച്ചുകൂട്ടാൻ പുതിയ ഇടിക്കോൽ

ശബരിമല: ശബരിമല ശ്രീ ധർമ ശാസ്താവിന് പഞ്ചാമൃതം ഇടിച്ചുകൂട്ടുന്നതിനു വേണ്ടി തടിയിൽ നിർമിച്ച പുതിയ ഇടിക്കോൽ സമർപ്പിച്ചു.  പൊൻകുന്നം ചിറക്കടവ് പടിയപ്പള്ളി വീട്ടിൽ സഹോദരങ്ങളായ അജി പി.ആർ, മനോജ് പി.ആർ, ജയൻ പി.ആർ എന്നിവർ ചേർന്നാണ് തടിയിൽ പുതിയ ഇടിക്കോൽ ദേവസ്വത്തിന്റെ നിർദേശപ്രകാരം നിർമിച്ച് എത്തിച്ചത്.

തേക്ക് തടിയിൽ നിർമിച്ച ഇടിക്കോൽ പനിനീരും കരിക്കും നെയ്യും ചേർത്ത് പൂശി തണലത്ത് ഉണക്കിയാണ് എത്തിച്ചത്. ഇതിനുള്ള തടി നൽകിയത് പൊൻകുന്നത്തെ തിരുവപ്പള്ളി സോ മില്ലും തടി കടഞ്ഞുനൽകിയത് പൊൻകുന്നം സ്വദേശി അനൂപുമാണ്.

ചിറക്കടവ് മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്ന് വെള്ളിയാഴ്ച ദീപാരാധനയ്ക്ക് ശേഷമാണ് ഇടിക്കോലുമായി ഈ സഹോദരങ്ങൾ അയ്യപ്പന് സമർപ്പിക്കാൻ മല കയറിയത്. ശനിയാഴ്ച പുതിയ ഇടിക്കോൽ സന്നിധാനത്ത് വെച്ച് സോപാനം അസി. സ്‌പെഷൽ ഓഫീസർ എൽ. രാധാകൃഷ്ണൻ ഏറ്റുവാങ്ങി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് അമിതവേ​ഗത്തിലെത്തിയ കാര്‍ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു : ഒരു മരണം, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം : വടിയാറില്‍ അമിതവേഗതയിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി ഒരു മരണം.നിരവധി പേർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശി നൗഷിജ (24)യാണ് മരിച്ചത്.കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് കയറി രണ്ടു പേരെ ഇടിച്ചു തെറിപ്പിച്ച...

ഓണാഘോഷം : ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി

തിരുവനന്തപുരം : ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്നതിനാൽ കേരളാ മാരീടൈം ബോർഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി. ടൂറിസ്റ്റ് ബോട്ടുകളിൽ ആവശ്യമായ ലൈഫ് സേവിങ്...
- Advertisment -

Most Popular

- Advertisement -