തൃശ്ശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു.നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം .നാല് പേരും വെന്റിലേറ്ററിലാണ്.പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍ (16), പീച്ചി സ്വദേശി നിമ (16) എന്നിവരാണ് അപകടത്തിൽ പെട്ടത് .പള്ളിപ്പെരുന്നാൾ ആഘോഷത്തിനായി സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു വിദ്യാർത്ഥികൾ. ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാൻ പോയപ്പോഴാണ് അപകടം.രണ്ടുപേർ പാറയില്‍ കാല്‍വഴുതി റിസർവോയറിലേക്കു വീഴുകയായിരുന്നു.ഇവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് മറ്റു 2 പേർ വെള്ളത്തിൽ മുങ്ങിത്താണത് .