പത്തനംതിട്ട : പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 28 പേർ അറസ്റ്റിൽ.ഇന്ന് 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളിൽ വിദേശത്ത് ഉള്ള ആൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.ഡി.ഐ.ജി യുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അറുപത്തി രണ്ട് പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.