Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsസത്രം-പുല്ലുമേട് കാനനപാത...

സത്രം-പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് എത്തിയത് 1.30 ലക്ഷത്തിലേറെ തീർഥാടകർ

ശബരിമല : ഈ തീർഥാടന കാലത്ത് സത്രം-പുല്ലുമേട് പരമ്പരാഗത കാനനപാത വഴി കാൽനടയായി സന്നിധാനത്ത് എത്തിയത് 1.30 ലക്ഷത്തിലേറെ തീർഥാടകർ. നവംബർ 16 മുതൽ ജനുവരി 15 വരെ 1,30,046 പേരാണ് സത്രം വഴി ദുർഘടമായ കാനനപാതയിറങ്ങി ശബരിമല സന്നിധാനത്ത് എത്തിയത്. എന്നാൽ, 6161 പേർ മാത്രമാണ് ഇതുവഴി മടങ്ങിയത്. പുല്ലുമേട് വഴിയുള്ള യാത്ര ജനുവരി 19 വരെ തുടരും.

ഇടുക്കി ജില്ലയിലെ സത്രത്തിൽനിന്ന് രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ടോക്കൺ നൽകിയാണ് തീർഥാടകരെ കാനനപാതയിലേക്ക് പ്രവേശിപ്പിക്കുന്നത്. മകരവിളക്ക് കാലത്ത് ഇത് 12 മണി വരെയാക്കി. പാണ്ടിത്താവളം ഉരൽക്കുഴിയിലെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ ടോക്കൺ പരിശോധിച്ചാണ് ഇവരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. തിരിച്ച് പാണ്ടിത്താവളം ഉരൽക്കുഴിയിൽനിന്ന് രാവിലെ എട്ട് മണി മുതൽ 11 മണി വരെയാണ് മടക്കയാത്ര അനുവദിക്കുന്നത്. മകരവിളക്കിന് ഇത് രണ്ട് മണി വരെയായിരുന്നു. വനംവകുപ്പിന്റെ സംഘം പാത പരിശോധിച്ച് വന്യമൃഗ സാന്നിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് തീർഥാടകർക്ക് കാനനപാതയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നത്.

ഉരൽക്കുഴി മുതൽ പോടൻപ്ലാവ് വരെ 800 മീറ്റർ ദൂരം വനം വകുപ്പ് ട്യൂബുകൾ സ്ഥാപിച്ച് വെളിച്ചം നൽകിയിട്ടുണ്ട്. കഴുതക്കുഴിയിൽ വനം വകുപ്പിന്റെ ക്യാമ്പ് ഉണ്ട്. ഇവിടെ തീർഥാടകർക്ക് നാരങ്ങവെള്ളവും കുടിവെള്ളവും നൽകുന്നു. ഉപ്പുപാറയിൽ വനം വകുപ്പിന്റെ തന്നെ കഞ്ഞിയും ചായയും ലഘുഭക്ഷണവും വിൽപനയുണ്ട്. അത് പിന്നിട്ടാൽ സത്രത്തിലെത്തും.

ഉരൽക്കുഴി, ഉപ്പുപാറ എന്നിവിടങ്ങളിൽ വനം വകുപ്പ് ജീവനക്കാർക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. യാത്രയ്ക്കിടയിൽ സുഖമില്ലാതാവുന്ന സ്വാമിമാരെ സ്ട്രക്ചർ ഉപയോഗിച്ച് സന്നിധാനത്ത് ആശുപത്രിയിൽ എത്തിക്കാനുള്ള വനം വകുപ്പ്, ഫയർ ഫോഴ്‌സ്, എൻഡിആർഎഫ് എന്നിവരുടെ യൂണിറ്റ് പാണ്ടിത്താവളത്തിലുണ്ട്. ഇത്തവണ പാണ്ടിത്താവളത്ത് ആനയിറങ്ങി ഷെഡുകളും മറ്റും തകർത്തെങ്കിലും തീർഥാടകർക്ക് ഭീഷണിയുണ്ടായില്ല.

ഇതിന് പുറമെ അഴുത, മുക്കുഴി പരമ്പരാഗത കാനനപാത വഴിയും ധാരാളം പേർ കാൽനടയായി സന്നിധാനത്ത് എത്തുന്നു. എരുമേലിയിൽ നിന്ന് കാനന പാതയിലൂടെ വരുന്നവർക്ക് വനം വകുപ്പ് ഇത്തവണ പ്രത്യേക പാസ് അനുവദിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ആലപ്പുഴ : മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ആലപ്പുഴ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഗൺമാൻ...

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം : ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം തുടങ്ങി

ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം തുടങ്ങി.ഇന്ന് രാവിലെ 6 മണി മുതൽ നാളെ രാവിലെ ആറുമണിവരെയാണ് ഐഎംഎയുടെ പ്രതിഷേധം.സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ...
- Advertisment -

Most Popular

- Advertisement -