കോട്ടയം: പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരും, കലാകായികരംഗങ്ങളിൽ മികവ് തെളിയിച്ചവരും വിവിധ അവാർഡ് ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിംഗ് 2025 ജനുവരി 26ന് നടക്കും.
കൊല്ലം ശാസ്താംകോട്ട മാർ ഏലിയാ ചാപ്പലിൽ നടക്കുന്ന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്ത് അവാർഡുകൾ സമ്മാനിക്കും.മനോരമ ന്യൂസ് ഡൽഹി ബ്യൂറോ ചീഫ് നിഷ പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തും. ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ചടങ്ങിന്റെ അധ്യക്ഷനാകും.
യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത, ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ഫാ.സാംജി റ്റി ജോർജ്, ശ്രീ റോബിൻ പി അലക്സ് എന്നിവർ പ്രസംഗിക്കും.