തൃശൂർ : അതിരപ്പിള്ളി വനമേഖലയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു.ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയും സംഘവുമാണ് മയക്കുവെടി വെച്ചത് .മയക്കു വെടിയേറ്റ ആന കാട്ടിലേക്ക് നീങ്ങി. വെറ്റിലപ്പാറ പ്ലാന്റേഷൻ കോർപറേഷന്റെ ഫാക്ടറിക്കു സമീപമുള്ള പുഴയുടെ തുരുത്തിലാണ് ആനയെ ദിവസങ്ങളായി കണ്ടുവരുന്നത് .മയക്കുവെടിവെച്ച് മയക്കിയതിന് ശേഷം ആനയ്ക്ക് ചികിത്സ നല്‍കാനാണ് ശ്രമം .