തിരുവല്ല: പെരിങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിജി 77 മത് രക്താസാക്ഷിത്വ ദിനാചരണവും കുടുംബ സംഗമവും നടത്തി. തിരുവല്ല നഗരസഭ മുൻ ചെയർമാൻ ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് എം.ജി എബ്രഹാം അധ്യക്ഷത വഹിച്ചു.
ഗാന്ധി അനുസ്മരണം ജിജോ ചെറിയാൻ യോഗത്തിൽ രാജേഷ് ചാത്തങ്കരി, ക്രിസ്റ്റഫർ ഫിലിപ്പ്, അരുന്ധതി അശോക്, ചന്ദ്രൻപിള്ള, ആർ ഭാസി, രാധാകൃഷ്ണപണിക്കർ, മനോജ്, മനു കേശവൻ, ജിജി ചാക്കോ, പത്മനാഭൻ, രാജഗോപാൽ, ഈപ്പൻ ചാക്കോ, അനിത, ബാബു എന്നിവർ പ്രസംഗിച്ചു.