കണ്ണൂർ : കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി.കരിക്കോട്ടക്കരി ടൗണിലാണ് കാട്ടാനയിറങ്ങിയത്. വനംവകുപ്പിന്റെ വാഹനത്തിനു നേരെ പാഞ്ഞടുത്ത ആന അൽപനേരം അക്രമാസക്തനായി. റോഡിൽ നിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ് .ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ നാളെ വൈകുന്നേരം ആറ് വരെ അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തിലെ മൂന്നു വാർഡുകളിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.