വാഷിങ്ടൻ : ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതി തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി.പാകിസ്താൻ വേരുകളുള്ള മുസ്ലീമായതിനാൽ തന്നെ ദുരുപയോഗം ചെയ്യുമെന്നും അതിനാൽ ഇന്ത്യക്ക് കൈമാറരുതെന്നുമായിരുന്നു റാണയുടെ വാദം.കൂടാതെ ആരോഗ്യപ്രശ്നങ്ങളും ഹർജിയിൽ സൂചിപ്പിച്ചിരുന്നു.
2008 നവംബർ 26-ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ.റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു.അടിയന്തര അപേക്ഷ കൂടെ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ ഇന്ത്യയ്ക്ക് കൈമാറും .