തിരുവല്ല: ജീവിതത്തിലെ ചില മനോഭാവങ്ങളിൽ നിന്ന് മനുഷ്യനിലേക്കും ദൈവത്തിലേക്കും തിരിയേണ്ട കാലമായി നോമ്പ് പരിണമിക്കണമെന്ന് ഫാ. സരിഷ് തൊണ്ടാംകുഴി പറഞ്ഞു. തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ക്നാനായ കൺവൻഷൻ നാലാം ദിവസത്തെ വചന ശുശ്രൂഷ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസ് അധ്യക്ഷത വഹിച്ചു.
ബിനു തോമസ് മാളിയേക്കൽ ധ്യാനത്തിന് നേതൃത്വം നൽകി. ക്നാനായ അസോസിയേഷൻ പ്രസിഡന്റ് ഫാ.വി ഐ എബ്രഹാം ഇളയശ്ശേരിൽ, സമുദായ സെക്രട്ടറി ടി ഒ എബ്രഹാം തോട്ടത്തിൽ, ട്രസ്റ്റി ടി സി തോമസ് തോപ്പിൽ, ഫാ. ബിബി എബ്രഹാം കിഴക്കേമുറിയിൽ, തോമസുകുട്ടി തേവരുമുറിയിൽ, സുവിശേഷ സമാജം വൈസ് പ്രസിഡണ്ട് ഫാ ബെന്നി എബ്രഹാം മാമലശ്ശേരിൽ, ജനറൽ സെക്രട്ടറി ജിജി എബ്രഹാം കറുകേലിൽ, സജി മുണ്ടക്കൽ, എം പി തോമസ് മംഗലത്ത്, തങ്കച്ചൻ ഇടയാടിച്ചിറ എന്നിവർ പ്രസംഗിച്ചു.