ശബരിമല : മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട 14 ന് വൈകിട്ട് 5-ന് തുറക്കും. 19 വരെ പൂജകൾ ഉണ്ടാകും. 15 മുതൽ 19വരെ എല്ലാ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
18ന് വൈകിട്ട് സഹസകലശപൂജയും 19ന് സഹ്രസ കലശാഭിഷേകവും ഉണ്ട്. 19ന് രാത്രി 10ന് നട അടയ്ക്കും. സന്നിധാനത്ത് മേൽപാലം ഒഴിവാക്കി നേരിട്ടുള്ള ദർശന രീതി നടപ്പാക്കുന്നതിനുള്ള പണികൾ അവസാനഘട്ടത്തിലാണ്.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നിർമാണ പുരോഗതി നേരിട്ടു വിലയിരുത്തി. ഇതിന്റെ ട്രയൽ റൺ 14 ന് നടക്കും.മീനമാസ പൂജാകാലത്ത് പുതിയ
രീതിയിലാണ് ദർശനം നടക്കുക.