Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsലഹരിഉപയോഗവും വ്യാപനവും...

ലഹരിഉപയോഗവും വ്യാപനവും തടയുക : തിരുവല്ലയിൽ ആന്റി ഡ്രഗ് മാരത്തൺ സംഘടിപ്പിച്ചു

തിരുവല്ല : യുവതലമുറയിലെ ലഹരിഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ തിരുവല്ലയിൽ ആന്റി ഡ്രഗ് മാരത്തൺ (ജനകീയ കൂട്ടയോട്ടം)  സംഘടിപ്പിച്ചു. തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തിൽ നടന്ന മാരത്തൺ എം.സി.റോഡിൽ രാമൻചിറ ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി  സ്വകാര്യ ബസ് സ്റ്റാൻ്റിനു സമീപം സമാപിച്ചു. 

ജനകീയ കൂട്ടയോട്ടം അഡ്വ.മാത്യു.ടി.തോമസ് എം.എൽ എ ഉദ്ഘാടനം ചെയ്യതു. ചലച്ചിത്ര സംവിധായകനും നടനുമായ ബിബിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.      തിരുവല്ല സബ് കളക്ടർ സുമുത്ത് കുമാർ ടാക്കൂർ ഐ.എ.എസ്. ഫ്ലാഗ് ഓഫ് ചെയ്യതു. 
 
ജനകീയ കൂട്ടായ്മയിൽ തിരുവല്ലയിലെയും സമീപ പ്രദേശങ്ങളിലുമുള്ള സാമൂഹിക, സാംസ്കാരിക,സമുദായിക,രാഷ്ട്രീയ സംഘടനകൾ, സ്കൂൾ കോളേജ് വിദ്യാർഥികൾ, ആശുപത്രികൾ, വ്യാപാര സംഘടനകൾ,മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ പങ്കാളികളായി.

സ്വകാര്യ ബസ് സ്റ്റാൻ്റിനു സമീപം നടന്ന സമാപന സമ്മേളനം മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രെഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെച്ച്തു. അഡ്വ.മാത്യു ടി.തോമസ് എം.എൽ എ അധ്യക്ഷത വഹിച്ചു., ഡോ.ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത, തിരുവല്ല ഡി.വൈ.എസ്.പി എസ്.ആഷാദ്,അക്കിരമൺ കാളിദാസ ഭട്ടതിപ്പാട്, മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ.ടി.ചാക്കോ, യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ വർഗീസ് മാമൻ, അഡ്വ. ആർ സനൽകുമാർ, പുഷ്പഗിരി മെഡിക്കൽ കോളേജ് സി.ഇ.ഒ  റവ.ഡോ. ബിജു പയ്യംമ്പള്ളിൽ ,ബിലിവേഴ്സ് മെഡിക്കൽ കോളേജ് ഡയറക്ടർ ജോർജ് ചാണ്ടി മറ്റിത്ര,തിരുവല്ല മെഡിക്കൽ മിഷൻ സി ഇ ഒ ബെന്നി ഫിലിപ്പ്, മുൻ നഗരസഭ ചെയർമാൻ ആർ ജയകുമാർ,ഷാജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല : തിങ്കളാഴ്ച എത്തിയത് ഒരുലക്ഷത്തിലേറെ തീർഥാടകർ

ശബരിമല: സന്നിധാനത്ത് ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം തിങ്കളാഴ്ച(ഡിസംബർ 23) ഒരുലക്ഷം കവിഞ്ഞു. 1,06,621 ഭക്തരാണ് തിങ്കളാഴ്ച ദർശനം നടത്തിയത്. സീസണിലെ റെക്കോഡ് തിരക്കാണിത്. സ്‌പോട്ട് ബുക്കിങ് വഴി 22,769 പേരും പുൽമേട് വഴി...

Kerala Lotteries Results 09-06-2025 Bhagyathara BT-6

1st Prize : ₹1,00,00,000/- BO 420044 Consolation Prize ₹5,000/- BN 420044 BP 420044 BR 420044 BS 420044 BT 420044 BU 420044 BV 420044 BW 420044 BX 420044...
- Advertisment -

Most Popular

- Advertisement -