Friday, March 14, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകോതറത്തോട് പാലം...

കോതറത്തോട് പാലം നിർമ്മാണത്തിന് 26.3 കോടിയുടെ ഭരണാനുമതിയായി- തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ: നെടുമുടി – ചമ്പക്കുളം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോതറത്തോട് പാലം നിർമ്മാണത്തിന് 26.3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു.

265 മീറ്ററാണ് പാലത്തിൻ്റെ നീളം. 26 മീറ്റർ നീളമുള്ള മൂന്ന് സ്പാനുകളും 12.50 മീറ്റർ നീളമുള്ള 15 പാനുകളും 7.50 മീറ്റർ ക്യാരേജ് വേയും പാലത്തിനുണ്ടാകും. 1.50 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുക.

പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് മേൽനോട്ട ചുമതല. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കി ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും എംഎൽഎ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : മാതാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ വിഷം കഴിച്ച് ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ വീണ്ടും ചോദ്യം ചെയ്യും.അഫാനെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമാകൂ. പ്രതി അഫാന്റെ മാതാവ് ഷെമിയുടെ...

പക്ഷിപ്പനി : കള്ളിംഗ് ഇന്ന്

ആലപ്പുഴ: ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്ത് വാർഡ് ഒമ്പതിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 5079 വളർത്തു പക്ഷികളെ (മുഹമ്മ-4954, മണ്ണഞ്ചേരി-1251) ഇന്ന് (ജൂൺ 7) കള്ളിംഗിന് വിധേയമാക്കും.
- Advertisment -

Most Popular

- Advertisement -