Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorഎടിഎം കാർഡ്...

എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി പ്രദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ചെങ്ങന്നൂർ: കളഞ്ഞുകിട്ടയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി പ്രദേശിക നേതാവായ സുജന്യ ഗോപിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.  ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ തിരുവൻണ്ടൂർ ഡിവിഷൻ അംഗത്വവും സുജന്യ ഗോപി രാജിവെച്ചു.

നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സുജന്യ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവെച്ചത്. പണം തട്ടിയ സംഭവത്തിൽ സുജന്യയും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെയാണ് പാർട്ടി നടപടി.

സിസിടിവി ദൃശ്യങ്ങളാണ് ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെയും സുഹൃത്തിനെയും കുടുക്കിയത്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ അംഗം സുജന്യ ഗോപിയും സുഹൃത്തും ഓട്ടോഡ്രൈവറുമായ സലീഷുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെങ്ങന്നൂർ സ്വദേശിയായ യുവാവിന്റെ പേഴ്സ് റോഡിൽ നഷ്ടമായത്. ഇത് ഓട്ടോ ഡ്രൈവറായ സലീഷിന് ലഭിച്ചു. പരിശോധിച്ചപ്പോൾ എടിഎം കാർഡിന്റെ കവറിനുള്ളിൽ നിന്നു പിൻ നമ്പർ കിട്ടി. വിവരം ഇയാൾ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ അംഗവും സുഹൃത്തുമായ സുജന്യയോട് പറഞ്ഞു. തുടർന്ന് ഞായറാഴ്ച്ച രാവിലെ ഇരുവരും ചേർന്ന് ചെങ്ങന്നൂരിന്റെ പരിസര പ്രദേശങ്ങളിലുള്ള വിവിധ എടിഎം കൗണ്ടറുകളിൽ നിന്നും 25000 രൂപ പിൻവലിച്ചു.

പണം പിൻവലിച്ച മെസേജ് മൊബൈലിൽ വന്നതിനു പിന്നാലെ കാർഡ് ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് എടിഎം കൗണ്ടറുകളിലെയും പരിസരത്തെ കടകളിലെയും സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. ഇതോടെ  സുജന്യയുടെയും സലീഷിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : മുൻവിരോധം കാരണം യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയെ ആറന്മുള പോലീസ് പിടികൂടി. പരിയാരം ഇലന്തൂർ കുന്നുംപുറത്ത് വീട്ടിൽ  ആസ്ലി ഷിബു മാത്യു(22)വാണ്‌ അറസ്റ്റിലായത്. ആറിന് രാത്രി...

കശ്മീരിൽ വാഹനാപകടം; കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട് : ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.14 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ സഫ്‌വാൻ ആണു മരിച്ചത്. പരിക്കേറ്റ 12 പേരും മലയാളികളാണ്.ബുധനാഴ്ച രാത്രി ശ്രീനഗര്‍-ജമ്മു ദേശീയപാതയിലാണ് അപകടം...
- Advertisment -

Most Popular

- Advertisement -