Monday, August 3, 2026
No menu items!

subscribe-youtube-channel

HomeNewsയു ഡി...

യു ഡി എഫിന്റെ രാപ്പകൽ സമരം സമാപിച്ചു

പൊടിയാടി: ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു ഡി എഫ് രാപ്പകൽ സമരത്തിന് സമാപനമായി.തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടി കുറച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെടുന്നു എന്ന യുഡിഎഫ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കെ പി കൊന്താലം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മണ്ഡലം പ്രസിഡന്റ ബിനു കുര്യൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ജേക്കബ് പി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, അഡ്വ. രാജേഷ് ചാത്തങ്കേരി, അനിൽ സി ഉഷസ്, ജോൺസൺ വെൺപാല, സിയ മജീദ് , ബിനു പാട്ടത്തിൽ, എ. പ്രദീപ് കുമാർ, കെ.ജെ മാത്യു, പി എസ് മുരളിധരൻ നായർ, ജേബോയ് , അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന – മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. ഓർഡിനറി സർവീസുകളിൽ യാത്ര...

വയനാട് ദുരന്തം : ഒരു മൃതദേഹം കൂടി കണ്ടെത്തി

വയനാട് : വയനാട് കള്ളാടി തുരങ്കപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി.ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. മീനാക്ഷി പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പശ്ചിമബംഗാൾ ഈസ്റ്റ് മിഡ്‌നാപൂർ...
- Advertisment -

Most Popular

- Advertisement -