Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsവിഷുകൈനീട്ടം :...

വിഷുകൈനീട്ടം : ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യുന്നത്‌. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2047ലേക്കുള്ള റോഡ് മാപ്പാകും ബജറ്റ് എന്ന്‌...

ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്ന മോഷ്ടാവ്  പോലീസ് പിടിയിൽ

കോട്ടയം : വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്ന മോഷ്ടാവ്  പോലീസ് പിടിയിൽ. ഇടുക്കി  അടിമാലി സ്വദേശി ടാർസൻ എന്ന് വിളിക്കുന്ന മനീഷ് (40) എന്നയാളെയാണ്  പ്രത്യേക അന്വേഷണസംഘം അടിമാലി പോലീസിന്റെ...
- Advertisment -

Most Popular

- Advertisement -