തിരുവനന്തപുരം : മുന്‍ ഗവ.പ്ലീഡര്‍ പി.ജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ. പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ കൊല്ലം വെസ്റ്റ് പോലീസാണ് കസ്റ്റഡിയിലെടുത്തത്.ഇയാളുടെ നിരന്തര പ്രേരണയിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്നാണ് സംശയം.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായിരുന്ന പി.ജി. മനുവിന് കര്‍ശന വ്യവസ്ഥകളോടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു .ഇതിന് പിന്നാലെയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയത്. പി.ജി. മനുവും സഹോദരിയും ചേര്‍ന്ന് ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി രീതിയിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പി ജി മനുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.