Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsയുവതിയെ വീട്ടിൽകയറി...

യുവതിയെ വീട്ടിൽകയറി ഉപദ്രവിക്കുകയും അപമാനിക്കുകയും  ചെയ്ത പ്രതിയെ പിടികൂടി

തിരുവല്ല: യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ദേഹത്ത് കടന്നുപിടിച്ച് അപമാനിക്കുകയും  പാസ്പോർട്ട് മോഷ്ടിച്ചു കടക്കുകയും ചെയ്ത പ്രതിയെ  പുളിക്കീഴ് പോലീസ്  പിടികൂടി.  നിരണം കാടുവെട്ടിൽ വീട്ടിൽ സച്ചിൻ കെ സൈമൺ (30) ആണ് അറസ്റ്റിലായത്. 17 ന് രാത്രിയും പിറ്റേന്ന് രാവിലെയുമായിരുന്നു അതിക്രമം.

ആദ്യതവണ വീട്ടിൽ അതിക്രമിച്ചുകടന്ന ഇയാൾ, യുവതിയുടെ കിടപ്പുമുറിയുടെ വാതിൽ അടച്ചശേഷം മുഖത്തടിക്കുകയും ഉപദ്രവിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്യുകയായിരുന്നു. യുവതി ബഹളം ഉണ്ടാക്കിയതോടെ  ഇറങ്ങിപ്പോയ യുവാവ് അടുത്തദിവസം രാവിലെ എട്ടു മണിക്കെത്തി അതിക്രമം ആവർത്തിച്ചു.

യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ പാസ്പോർട്ട് എടുത്തു കടന്നുകളയുകയായിരുന്നു. സ്റ്റേഷനിലെത്തി വിവരം പറഞ്ഞ യുവതിയുടെ മൊഴി സി പി ഓ ശില്പ രേഖപ്പെടുത്തി, തുടർന്ന് എസ് ഐ കെ സുരേന്ദ്രൻ  പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

യുവതിയും പ്രതിയും മുമ്പ് പരിചയക്കാരായിരുന്നു, അടുപ്പത്തിലായശേഷമാണ് ഇയാൾക്ക് ഭാര്യയും കുടുംബവുമുണ്ടെന്ന് അറിഞ്ഞത്. തുടർന്ന്, യുവതി ഇയാളിൽ നിന്ന് അകലുകയും, വിദേശത്ത് ജോലിക്ക് പോകുകയും ചെയ്തു.

എസ് ഐയുടെ നേതൃത്വത്തിൽ വ്യാപകമായി നടത്തിയ അന്വേഷണത്തിൽ, പ്രതിയെ ഉച്ചക്ക് ഒരു മണിയോടെ ആലുംതുരുത്തിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഇയാളുടെ  കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ  വൈകിട്ട്  അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിഷ്ഠാദിന പൂജ : ശബരിമലനട 25-ന് തുറക്കും

പത്തനംതിട്ട : പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച പൂജകൾക്കായി ശബരിമലനട മേയ് 25-ന് തുറക്കും. മേയ് 26 നാണ് പ്രതിഷ്ഠാദിനം. മേയ് 25-ന് വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി....

വായനവാരാഘോഷം : വിദ്യാർഥികൾ ഗ്രന്ഥശാലാസന്ദർശനം നടത്തി

തിരുവല്ല : വായനദിനവുമായി ബന്ധപ്പെട്ട് മന്നൻകരച്ചിറ ഗവ. യുപി സ്കൂളിൽ നടന്നു വരുന്ന വായനവാരാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ മന്നൻകരച്ചിറ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. അധ്യാപകരായ ഷിജു പി ചാക്കോ, ആഷിനാ അഷറഫ്, അനിഴ...
- Advertisment -

Most Popular

- Advertisement -