Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsKannurനിതിൻ രാജിന്റെ...

നിതിൻ രാജിന്റെ മരണം : ആത്മഹത്യയ്‌ക്ക് പിന്നിൽ ലോൺ ആപ്പ് ഭീഷണിയെന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്‌മെന്റ്

കണ്ണൂർ : ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്‌മെന്റ്. നിതിന്റെ ആത്മഹത്യയ്‌ക്ക് കാരണം ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നുള്ള ഭീഷണിയാണെന്നും കോളേജിൽ ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നും മാനേജ്‌മെന്റെ വാദം.

നിതിൻ രാജ് മരിക്കുന്ന ദിവസം വരെ കോളജിലെ ഏതെങ്കിലും അധ്യാപകർക്കോ ജീവനക്കാർക്കോ സ്ഥാപനത്തിനോ എതിരായി പരാതി നൽകിയിട്ടില്ല . തന്റെ സഹോദരീ ഭർത്താവിന് വേണ്ടിയാണ് നിതിൻ ഓൺലൈൻ ആപ്പ് വഴി പണം വായ്പ എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ ലോൺ ആപ്പ് പ്രതിനിധികൾ കോളേജിലെ ഒരു അധ്യാപികയുടെ നമ്പറിലേക്ക് നിരന്തരം സന്ദേശം അയച്ചിരുന്നു.

ലോൺ ആപ്പിന്റെ റഫറൻസ് നമ്പറിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാൻ അധ്യാപിക നിതിനോട് ആവശ്യപ്പെട്ടു.എന്നാൽ അധ്യാപികയുടെ പേര് നൽകിയത് താനല്ലെന്നായിരുന്നു നിതിന്റെ നിലപാട്. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു.ഇതിന് പിന്നാലെയാണ് നിതിൻ ജീവനൊടുക്കിയതെന്നാണ് മാനേജ്‌മെന്റിന്റെ വാദം.മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുകയാണെന്നും കോളജ് പുറത്തുവിട്ട നോട്ടിസിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടകർക്ക് ആശ്വാസം :  പമ്പയിലേക്ക് കെഎസ്ആർടിസിയുടെ ചാർട്ടേഡ് ബസ്’

പത്തനംതിട്ട : ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിൻ്റെ ഭാഗമായി അയ്യപ്പഭക്തർക്കായി പുതിയ പാക്കേജുമായി കെഎസ്ആർടിസി. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുനിന്നും പമ്പയിലേക്ക് നേരിട്ട് ബസ് ചാർട്ട് ചെയ്യാനുള്ള സൗകര്യമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. 45 പേരടങ്ങുന്ന തീർത്ഥാടക...

പെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ തമ്മിൽ കൂട്ടതല്ല്

തിരുവല്ല : പെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ തമ്മിൽ കൂട്ടതല്ല്. ഉത്രാടം മുതൽ തുടങ്ങിയ ചേരിതിരിഞ്ഞുള്ള അടിപിടിയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി അയച്ചു. തിരുവോണ ദിവസവും പരസ്പരം...
- Advertisment -

Most Popular

- Advertisement -