Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsവന നിയമങ്ങൾ...

വന നിയമങ്ങൾ പരിഷ്കരിച്ച് ആവാസ വ്യവസ്ഥ കാര്യക്ഷമമാക്കണം: കുറിയാകോസ് മാർ ക്ലീമ്മീസ് വലിയ മെത്രാപ്പോലിത്താ

തണ്ണിത്തോട് : വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ കാര്യക്ഷമമാക്കുവാൻ അധികാരികൾ സ്വത്വര നടപടികൾ സ്വീകരിക്കണമെന്നും വനനിയമങ്ങൾ പരിഷ്കരിക്കുവാനും  അത് നടപ്പിലാക്കുവാനും സാധിക്കണമെന്നും കുറിയാകോസ് മാർ ക്ലീമ്മീസ് വലിയ മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മീഷൻ്റെ നേതൃത്വത്തിൽ വന്യജീവി ആക്രമങ്ങളിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക, വന നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തണ്ണിത്തോട് സംഘടിപ്പിച്ച  ഏകദിന ഉപവാസത്തിൻ്റെ  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിരന്തരമായി  ജീവിതങ്ങൾ നഷ്ടപ്പെടുകയും ജീവിതം ദുസകമായും ചെയ്യുന്ന സാഹചര്യം ഗൗരവമായി അധികാരികൾ കാണണമെന്നും ശാശ്വത പരിഹാരം നിർദ്ദേശിച്ച് നിയമം നിർമ്മിക്കണമെന്നും മെത്രാപ്പോലിത്താ പറഞ്ഞു. കെ.സി.സി പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.

മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

ഏകദിന ഉപവാസ സമര പന്തലിൽ പത്തനംതിട്ട പാർലമെന്റ് ഇടതു മുന്നണി സ്ഥാനാർഥി ഡോ. ടി. എം തോമസ് ഐസക്,  ജനീഷ് കുമാർ എം.എൽ.എ എന്നിവർ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിൻതുണ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മടങ്ങും

തിരുവന്തപുരം: ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും. സർക്കാരിനെ പ്രതിനിധാനം ചെയ്ത ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ഡിജിപി ഷേഖ് ദർവേശ് സാഹിബും ഗവർണറെ സന്ദർശിച്ചു. സർക്കാരിന്റെ ഉപഹാരമായ...

Kerala Lottery Results : 11-05-2025 Samrudhi SM-2

1st Prize Rs.1,00,00,000/- MT 368535 (KOTTAYAM) Consolation Prize Rs.5,000/- MN 368535 MO 368535 MP 368535 MR 368535 MS 368535 MU 368535 MV 368535 MW 368535 MX 368535...
- Advertisment -

Most Popular

- Advertisement -