Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഡോ. ബി...

ഡോ. ബി ആർ അംബേദ്കർ സമ്മാൻ സഭ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ഭരണഘടനാ ശില്പി ഭാരത രത്‌ന ഡോ. ഭീം റാവു അംബേദ്കർ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി ആർ അംബേദ്കർ സമ്മാൻ സഭ ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ ഗവർണ്ണറുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

അംബേദ്കർ ജന്മദിനാഘോഷ പരിപാടികളുടെ ജില്ലാ ഇൻചാർജ്ജും ജില്ലാ ജനറൽ സെക്രട്ടറയുമായ അഡ്വ. കെ. ബിനുമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ വിഷയവതരണം നടത്തി.ഭാരതീയ വേലൻ മഹാ സഭ സംസ്ഥാന പ്രസിഡന്റ്‌ കെ കെ ശശിയെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, വിജയകുമാർ മണിപ്പുഴ, ജില്ലാ ഭാരവാഹികളായ ബിന്ദു പ്രസാദ്, പി ആർ ഷാജി, റോയ് മാത്യു, നിതിൻ ശിവ, രൂപേഷ് അടൂർ, അനോജ് റാന്നി, അഡ്വ. സുജ ഗിരീഷ്, രമണി വാസുകുട്ടൻ, സുജ വർഗീസ്,സംസ്ഥാന സമിതി അംഗം രാജൻ പെരുമ്പാക്കാട്ട്, മണ്ഡലം പ്രസിഡന്റ്‌മാരായ വിപിൻ വാസുദേവ്, ദീപ ജി നായർ, അനിൽ ചെന്താമര, രാജേഷ് കൃഷ്ണ, ടിറ്റു തോമസ്, തുടങ്ങിയവർ സംസാരിച്ചു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളാൽ കൊല ചെയ്യപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി ഒരു നിമിഷം മൗനമചാരിച്ചു കൊണ്ട് യോഗം അന്ത്യാഞ്ജലി അർപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വേമ്പനാട് കായല്‍ ശുചീകരണം : നീക്കിയത് 1.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം

ആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവന, സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തണ്ണീര്‍മുക്കം പഞ്ചായത്തില്‍ പ്ലാസ്റ്റിക് മുക്ത വേമ്പനാട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ ആരംഭിച്ച ശുചീകരണ യജ്ഞത്തിലൂടെ 1643 കി. ഗ്രാം പ്ലാസ്റ്റിക്...

യുഡിഫ് പെരിങ്ങര മണ്ഡലം കമ്മിറ്റി രാപകൽ സമരം

തിരുവല്ല: യുഡിഫ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ രാപകൽ സമരം കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ക്രിസ്റ്റോഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സാം ഈപ്പൻ,...
- Advertisment -

Most Popular

- Advertisement -