Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsNationalപഹല്‍ഗാമിലെ കൊലയാളികളിലൊരാളായ...

പഹല്‍ഗാമിലെ കൊലയാളികളിലൊരാളായ ആസിഫ് ഷെയ്ഖിനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : പഹൽ​ഗാം ഭീകരാക്രണത്തിൽ പ്രതിയായ ആസിഫ് ഷെയ്ഖിനെ സുരക്ഷാ സേന വധിച്ചു. ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരവാദികളെയാണ് സേന വധിച്ചത്. ജമ്മുകശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷൻ നാദിറിലാണ് ഭീകരനെ വധിച്ചത്.

പഹൽഗാമിലെ 26 വിനോദസഞ്ചാരികളെ വെടിവച്ച് കൊന്ന ക്രൂര സംഭവത്തിൽ ആസിഫ് ഷെയ്ക്ക് ഭീകരവാദികള്‍ക്ക് സഹായം നല്‍കുകയും ആക്രമണത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. ഇയാളുടെ വീട് നേരത്തെ അധികൃതർ തകർത്തിരുന്നു. ഇയാൾക്കൊപ്പം അമീർ നസീർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നീ ഭീകരരും കൊല്ലപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വർണ്ണവില വീണ്ടും ഉയർന്നു : ഇന്ന് 560 രൂപ വർധനവ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോഡിൽ. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81800 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക്...

ഉപതിരഞ്ഞെടുപ്പ്:  അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: ജില്ലയിൽ  ഉപതിരഞ്ഞെടുപ്പിനെ തുടർന്ന്  അവധി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 59- മാന്നാര്‍ ഗ്രാമപഞ്ചായത്ത്, 11- കുട്ടംപേരൂര്‍- എ വാര്‍ഡ്/ നിയോജകമണ്ഡലം, 39- ചെറിയനാട് ഗ്രാമപഞ്ചായത്ത് 04- അരിയന്നൂര്‍ശ്ശേരി വാര്‍ഡ്/നിയോജകമണ്ഡലം, 37- രാമങ്കരി...
- Advertisment -

Most Popular

- Advertisement -