Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiകേജ്‍രിവാളിന്റെ ജു‍ഡീഷ്യൽ...

കേജ്‍രിവാളിന്റെ ജു‍ഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടി.അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിനെ ചോദ്യംചെയ്ത് കെജ്‌രിവാള്‍ സുപ്രീം കോടതിയിൽ നല്‍കിയ ഹര്‍ജി വാദം കേള്‍ക്കാനായി 29-ലേക്ക് മാറ്റി. ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട്‌ കോടതി ഇ.ഡിക്ക് നോട്ടീസ് നൽകി.ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ കേജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിയാറിലെ മത്സ്യക്കുരുതിയിൽ നഷ്ടമാകുന്നത് കോടികൾ

കൊച്ചി:പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊങ്ങുമ്പോൾ നഷ്ടമാകുന്നത് കോടികൾ.150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയി.വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. പെരിയാറിന്റെ സമീപത്തെ വ്യവസായശാലകളിൽനിന്ന്‌ രാസമാലിന്യം ഒഴുക്കിവിടുന്നതാണ് വൻതോതിൽ മത്സ്യം...

പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

വയനാട് : കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുൽ (18) ആണ് തൂങ്ങി മരിച്ചത്.മുട്ടിൽ സ്വദേശിയായ പെൺകുട്ടിയെ കാണാതായ പരാതിയെത്തുടർന്ന് ഇന്നലെ വൈകിട്ട്...
- Advertisment -

Most Popular

- Advertisement -