Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsമൂഴിയാർ മൂന്നു...

മൂഴിയാർ മൂന്നു ഷട്ടറുകളും തുറന്നു: ജാഗ്രത പാലിക്കണം

പത്തനംതിട്ട: മൂഴിയാർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ  മൂന്നു ഷട്ടറുകളും  തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഗേറ്റ് നമ്പർ 1, 3 എന്നിവ 10 സെൻ്റീ മീറ്റർ ഉയർത്തിയും ഗേറ്റ് നമ്പർ രണ്ട് 40 സെൻ്റീമീറ്റർ ഉയർത്തിയുമാണ് അധികജലം പുറത്തേക്ക് ഒഴുക്കി വിടുന്നത്.

ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരും. കക്കാട്ടാറിൻ്റെയും,  മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തണം. നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും  ജില്ലാ കളക്ടർ അറിയിച്ചു.

മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ്. നിലവിലെ ജലനിരപ്പ് 192.00 മീറ്ററാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക  രണ്ടിടങ്ങളില്‍ രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക  രണ്ടിടങ്ങളില്‍ രേഖപ്പെടുത്തി. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലും അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് എട്ട്  രേഖപ്പെടുത്തിയത്. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കേന്ദ്ര...

ചിന്മയ മിഷൻ വരദ ഗണപതി ക്ഷേത്രത്തിൽ പതിമൂന്നാമത് പ്രതിഷ്ഠാ ദിനം

കോട്ടയം: ചിന്മയ മിഷൻ വരദ ഗണപതി ക്ഷേത്രത്തിൽ  പതിമൂന്നാമത് പ്രതിഷ്ഠാ ദിനം നടത്തി.ചിന്മയ മിഷൻ കോട്ടയം ആസ്ഥാനത്തെ വരദ ഗണപതി ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം തന്ത്രി  കടിയക്കോൽ യദു നമ്പുതിരിയുടെ മുഖ്യ...
- Advertisment -

Most Popular

- Advertisement -