ജയ്‌പൂർ : രാജസ്ഥാനിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു .മനോഹര്‍ താന എന്ന സ്ഥലത്തെ പിപ്‌ലോദി സര്‍ക്കാര്‍ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്.വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം. കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. സംഭവസമയത്ത് കെട്ടിടത്തിനുള്ളില്‍ അധ്യാപകരും ജീവനക്കാരും കുട്ടികളും ഉൾപ്പെടെ 60 ഓളം പേർ ഉണ്ടായിരുന്നതായാണ് വിവരം. പരിക്കറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്.