പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ അവധി. കാവുംഭാഗം വില്ലേജ് ആലംതുരുത്തി ഗവ. എൽപിഎസ്, പെരിങ്ങര വില്ലേജ് മേപ്രാൽ സെൻറ് ജോൺസ് എൽപിഎസ്, കവിയൂർ വില്ലേജ് പടിഞ്ഞാറ്റുംചേരി ഗവ. എൽപിഎസ്, കുറ്റപ്പുഴ വില്ലേജ് തിരുമൂലപുരം എസ് എൻ വി സ്കൂൾ, പന്തളം വില്ലേജ് മുടിയൂർക്കോണം എം ടി എൽ പി എസ് എന്നിവയ്ക്ക് ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ (ജൂലൈ 30) ബുധൻ അവധി പ്രഖ്യാപിച്ചു.