Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsതലവടി ചുണ്ടന്‍...

തലവടി ചുണ്ടന്‍ നീരണിയല്‍ നാളെ

എടത്വ: നെഹ്‌റു ട്രോഫി സിബിഎല്‍ മല്‍സരങ്ങള്‍ക്കായി തലവടി ചുണ്ടന്‍ നീരണിയല്‍ ചടങ്ങ് നാളെ (ഞായര്‍) രാവിലെ 9ന് നടക്കും. യുബിസി കൈനകരിയുടെ കൈകരുത്തിലാണ് തലവടി ചുണ്ടന്‍ ജല മാമാങ്കത്തിനു ഇറങ്ങുന്നത്.

രാവിലെ അഞ്ചിന് മാലിപുരയില്‍ മരങ്ങാട്ടില്ലം ശംബു നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ നീറ്റിലിറങ്ങല്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും.

തുടര്‍ന്ന് വള്ളം ശില്പി സാബു  നാരായണന്‍ ആചാരിയുടെ സാന്നിധ്യത്തില്‍ നീരണിയല്‍ ചടങ്ങു നടക്കും. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പോലീസ് അതിക്രമം : സംസ്ഥാന വ്യാപകമായി ആശാ വർക്കർമാർ ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വർക്കർമാർ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന്...

മലങ്കര സഭാധ്യക്ഷന് സിഡ്നിയിൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ സ്നേഹാദരം

സിഡ്നി : മലങ്കര സഭയുടെ ഏഷ്യാ -പസിഫിക് ഭദ്രാസന വാർഷികത്തിനായി സിഡ്നിയിലെത്തിയ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് സ്നേഹാദരവുമായി ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. അർമീനിയൻ...
- Advertisment -

Most Popular

- Advertisement -