Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ തീർത്ഥാടകർക്ക്...

കശ്മീരിൽ തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണം : 9 പേർ കൊല്ലപ്പെട്ടു

ശ്രീനഗർ : കശ്മീരിൽ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 33പേർക്കു പരുക്കേറ്റു. ഇന്നലെ വൈകി‌ട്ട് 6.10 ന് റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന  ബസിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഇതേത്തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

ഭീകരാക്രമണമുണ്ടായതിന് പിന്നാലെ ജമ്മുവിലെ അഖൂർ മേഖലയിൽ ഉൾപ്പെടെ സുരക്ഷാസേന പരിശോധന നടത്തി വരികയാണ്.ആക്രമണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്നും കർശന ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും സാധ്യതയുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന്...

ഷിംജിത മുസ്തഫയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത് : ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ കിട്ടി

കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.പ്രതി ഏഴ് വിഡിയോകൾ...
- Advertisment -

Most Popular

- Advertisement -