കണ്ണൂർ : കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. സംഘർഷത്തിൽ എസ് എഫ് ഐ – യു ഡി എസ് എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഏറ്റുമുട്ടിയവരെ പിരിച്ചു വിടാൻ പൊലീസ് പല തവണ ലാത്തി വീശി. പൊലീസിനു നേരെയും കയ്യേറ്റമുണ്ടായി. ചെടിച്ചട്ടിയും ഹെൽമറ്റും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘർഷം അവസാനിപ്പിക്കാൻ പൊലീസ് ലാത്തിവീശി. ലാത്തിയടിയിൽ എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗത്തിന് പരിക്കേറ്റു. യുഡിഎസ്എഫ് കള്ളവോട്ടിന് ശ്രമിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു.