എറണാകുളം : ആലുവയിൽ കട കുത്തിത്തുറന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു.ലിറ്ററിന് 600 രൂപ വിലയുള്ള മുന്തിയ ഇനം വെളിച്ചെണ്ണയാണ് കവർന്നത്. തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലാണ് മോഷണം നടന്നത്.പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറുന്ന കള്ളന്റെ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണയ്‌ക്കൊപ്പം പത്ത് പാക്കറ്റ് പാലും ഒരു പെട്ടി ആപ്പിളും കവർന്നു. ഇറങ്ങാൻ നേരത്ത് മോഷ്ടാവ് സിസിടിവി ക്യാമറയുടെ കേബിളും അറുത്തു മുറിച്ചു .