Friday, August 8, 2025
No menu items!

subscribe-youtube-channel

HomeNewsവയോധികയുടെ മാല...

വയോധികയുടെ മാല കവർന്ന  കേസിലെ പ്രതിയെ പിടികൂടി

പത്തനംതിട്ട : പള്ളിയിൽ പോയശേഷം തിരികെ വീട്ടിലേക്ക് നടന്നുപോയ വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിൽ ഒരു പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി  കള്ളിക്കാട്ടിൽ വീട്ടിൽ ബിനു തോമസ്(34) ആണ് പിടിക്കപ്പെട്ടത്. ബൈക്ക് ഓടിച്ച ഇയാളാണ് ഒന്നാം പ്രതി, രണ്ടാം പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു.

കോഴഞ്ചേരി മേലെപ്പീടികയിൽ ഉഷാ ജോർജി(72)ന്റെ കഴുത്തിൽ  നിന്നും 3 പാവനോളം തൂക്കം വരുന്ന മാല പൊട്ടിച്ചുകടന്ന ഇയാളെ പത്തനംതിട്ട അമല ബാറിനു സമീപമുള്ള ലോഡ്ജിൽ നിന്നും 6 ന് പുലർച്ചെയാണ്‌ പിടികൂടിയത്. പ്രതിക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി പതിനാറോളം മോഷണം കേസുകളുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. മാലയ്ക്ക് 2,20,000 രൂപയുടെ നഷ്ടം സംഭവിച്ചു.

ഈമാസം മൂന്നിന് രാവിലെ 7.30 നാണ് സംഭവം. സ്ഥിരമായി ഞായറാഴ്ചകളിൽ പള്ളിയിൽ പോകാറുണ്ടെന്ന് അറിവുള്ള പ്രതികൾ ബൈക്കിൽ ഹെൽമെറ്റ്‌ ധരിച്ച് വയോധികയുടെ എതിർദിശയിലെത്തി. വ്യവസായകേന്ദ്രത്തിന് അടുത്ത് ബൈക്ക് നിർത്തി, പിന്നിലിരുന്നയാൾ അരികിലെത്തി കയ്യിൽ പിടിച്ചുവലിച്ചു. പരിഭ്രമിച്ച് നിലവിളിച്ചപ്പോൾ പിടിച്ചു തള്ളി താഴെയിട്ടു.

നിലവിളികേട്ട് അയൽവാസി ജോജി ഓടിയെത്തി മോഷ്ടാവിനെ വട്ടത്തിൽ കയറിപ്പിടിച്ചു. എന്നാൽ ഇദ്ദേഹത്തെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും തുടർന്ന് മാല പറിച്ചെടുത്ത് കോഴഞ്ചേരി മാർത്തോമ്മ സ്കൂൾ റോഡിലൂടെ ഓടി പോകുകയും ചെയ്തു. അവിടെ കാത്തുനിന്ന കൂട്ടുപ്രതി ഓടിച്ച ബൈക്കിൽ കയറി രക്ഷപ്പെട്ടു. താഴെവീണ വയോധികയുടെ വലതു കൈമുട്ടിലും ഇടതുകൈ ചെറുവിരലിനു താഴെ കൈപ്പത്തിയിലും കഴുത്തിലും മുറിവുണ്ടായി.

പരാതിപ്രകാരം സിപിഓ മനുകുമാർ മൊഴിയെടുത്തു, എസ് ഐ വിഷ്ണു കേസെടുത്തു. ആറന്മുള പോലീസ് സമീപത്തെ കടയിലെയും ലാബിലെയും മറ്റും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായുള്ള തെരച്ചിൽ വ്യാപകമാക്കിയിരുന്നു.മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് റാന്നിയിൽ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി.

തുടർന്ന് പ്രതിയെ പത്തനംതിട്ട അമല ബാറിനു സമീപമുള്ള ലോഡ്ജിൽ നിന്നും പുലർച്ചയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബെംഗളൂരുവിൽ വൻ ചിട്ടി തട്ടിപ്പ് : മലയാളി ദമ്പതികൾക്കെതിരെ കേസ്

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളികളായ ചിട്ടി കമ്പനി ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസ് .100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി.ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ...

കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം

ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം. ഇരുപതിലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം .ഉച്ചയ്‌ക്ക് 2:30 ഓടെയാണ് സംഭവം. പെഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ട്രക്കിം​ഗിന് എത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഒരു...
- Advertisment -

Most Popular

- Advertisement -