Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsഓണ്‍ലൈൻ മദ്യവിൽപ്പന...

ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയില്‍ ഇല്ലെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ ശുപാര്‍ശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വരുമാനവര്‍ധനവിന് പല വഴികള്‍ ആലോചിക്കേണ്ടിവരുമെങ്കിലും ഇപ്പോള്‍ ഓണ്‍ലൈൻ മദ്യവിൽപ്പനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും എംബി രാജേഷ് പറ‍ഞ്ഞു. മദ്യനയരൂപീകരണ സമയത്തും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച വന്നിരുന്നു. സർക്കാർ അംഗീകരിച്ച ഒരു മദ്യനയമുണ്ട്.

അതിൽ കേന്ദ്രീകരിച്ച പ്രവർത്തനം നടത്തും. മദ്യ വിൽപ്പനയുടെ കാര്യത്തിലടക്കം ഒരു യാഥാസ്ഥിക മനോഭാവം ഇവിടെ നിലനിൽക്കുന്നുണ്ട്. ഡിസ്റ്റിലറിയുടെ കാര്യം നമ്മുടെ മുന്നിൽ ഉദാഹരണമായുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഡിസ്റ്റിലറി അനുവദിച്ചവർ ഇവിടെ ശക്തമായ വിമർശനം ഉന്നയിച്ചതടക്കം ഓര്‍ക്കണം മന്ത്രി എംബി രാജേഷ് പറ‍ഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്.തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ടും കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ...

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സുകാന്ത് കീഴടങ്ങി

കൊച്ചി : ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സിറ്റി പോലീസിന് മുമ്പാകെയാണ് സുകാന്ത് കീഴടങ്ങിയത് .കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഇന്ന് രാവിലെ ഹൈക്കോടതി...
- Advertisment -

Most Popular

- Advertisement -