തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ച്ച വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത. പതിമൂന്നാം തീയതിയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍- മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി ബുധനാഴ്ചയ്ക്ക് ശേഷം വീണ്ടും മഴ സജീവമാകാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എന്നാൽ സംസ്ഥാനത്ത് 14 വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. പൊതുവെ മൂടി അന്തരീക്ഷത്തിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.