Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiകോതമംഗലത്ത് യുവതി...

കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടതുവലതു മുന്നണികള്‍ തുടരുന്ന മൗനം സംശയാസ്പദം:  പി സി ജോര്‍ജ്

കൊച്ചി : കോതമംഗലത്ത് ലൗ ജിഹാദിന് ഇരയായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടതുവലതു മുന്നണികള്‍ തുടരുന്ന മൗനം സംശാസ്പദമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.സി. ജോര്‍ജ്. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കോതമംഗലം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന വ്യക്തമായ മൊഴി ഉണ്ടായിട്ടും ഒരക്ഷരം പോലും ഉരിയാടാന്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ കാണിക്കുന്ന മൗനം കാലാകാലങ്ങളായുള്ള ലൗ ജിഹാദിനെ കണ്ടില്ലെന്ന് നടിക്കലാണ്. എന്തെങ്കിലും പ്രതികരിച്ചാല്‍ ഇവിടുത്തെ രാജ്യവിരുദ്ധ വര്‍ഗീയശക്തികള്‍ തങ്ങള്‍ക്ക് എതിരാകുമെന്ന് ഭയന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി തവണ സിമി ക്യാമ്പുകള്‍ നടന്ന പാനായിക്കുളത്താണ് പെണ്‍കുട്ടിയെ പൂട്ടിയിട്ട് മതം മാറ്റത്തിന് ഭീഷണിപ്പെടുത്തിയത്. 20 വര്‍ഷമായി സമൂഹത്തിന്റെ വലിയ വിപത്തായി ലൗ ജിഹാദ് മാറിക്കൊണ്ടിരിക്കുന്നു. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കുന്ന ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും നാടിനെ തകര്‍ക്കാന്‍ രാജ്യവിരുദ്ധ ശക്തികളുടെ ആസൂത്രണത്തില്‍ നടക്കുന്നതാണ്.

വിഷയം ഒതുക്കി തീര്‍ക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തില്‍ പോലീസും സമ്മര്‍ദം ചെലുത്തി. നാല് വോട്ടിനുവേണ്ടി ഏത് മതതീവ്രവാദ സംഘടനകള്‍ക്കും എന്തും തീറെഴുതി കൊടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും പി.സി. ജോര്‍ജ് കുറ്റപ്പെടുത്തി.

സോന എല്‍ദോസിന്റെ മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും വിഷയം മറച്ചുവെക്കാന്‍ കുടുംബത്തെ നിര്‍ബന്ധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ പ്രതിഷേധം.

തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ സംഘർഷം : മേയർക്കും കൗൺസിലർമാർക്കും പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ മേയർക്കെതിരെ എൽ.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധത്തിൽ സംഘർഷം .മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇടതുമുന്നണി പ്രവർത്തകർ ഓഫീസ് ഉപരോധിച്ചത്.മേയർ രാജേഷിനെ ഓഫീസിനുള്ളിലേക്ക് കയറ്റാൻ സമരക്കാർ സമ്മതിച്ചില്ല.സിപിഎം, ബിജെപി...

മലയാള കാവ്യ സാഹിതി സംസ്ഥാന സമ്മേളനം 10, 11 തീയതികളിൽ

കോട്ടയം: സ്വതന്ത്ര കലാ സാഹിത്യ സംഘടനയായ മലയാള കാവ്യ സാഹിതിയുടെ എട്ടാമത് സംസ്ഥാന സമ്മേളനം 10, 11 തീയതികളിൽ കോട്ടയം സി എസ് ഐ റിട്രീറ്റ് സെന്ററിൽ നടക്കും. 10 ന് രാവിലെ...
- Advertisment -

Most Popular

- Advertisement -