Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യം: മന്ത്രി വി.എന്‍ വാസവന്‍

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സെപ്റ്റംബര്‍ 20 ന് പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ അവസാനഘട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. തീര്‍ത്ഥാടകരുടെ ആവശ്യം പരിഗണിച്ചാണ് അയ്യപ്പ സംഗമത്തിലേക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും എത്തിയത്. ശബരിമലയ്ക്കുള്ള വികസന കാഴ്ചപ്പാടും ഭാവിയിലെ മാറ്റങ്ങളും പങ്കുവയ്ക്കുകയാണ് ലക്ഷ്യം. ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേര്‍ക്കാണ് പ്രവേശനം.

സെപ്റ്റംബര്‍ 15 വരെ 4864 പേര്‍ രജിസ്റ്റര്‍ ചെയ്തു. മത, സാമുദായിക, സാംസ്‌കാരിക രംഗത്തുള്ള 500 പേര്‍ക്കും പ്രവേശനമുണ്ടാകും. മൂന്ന് വേദികളിലായി ഒരേ സമയം വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തും. ശബരിമല മാസ്റ്റര്‍ പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ടുകള്‍, ശബരിമലയിലെ തിരക്ക് ക്രമീകരണവും മുന്നൊരുക്കങ്ങളും ഇവയാണ് വിഷയം.

പമ്പാ തീരത്തെ പ്രധാന വേദിയിലാണ് മാസ്റ്റര്‍ പ്ലാനിനെ കുറിച്ചുള്ള ചര്‍ച്ച. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഭക്തര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനം തുടങ്ങിയവ ചര്‍ച്ച ചെയ്യും. മൂന്ന് ഘട്ടങ്ങളാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 1000 കോടി രൂപയുടെ വികസനം ലക്ഷ്യമിടുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 146 കോടി രൂപയുടെ വികസനം നടക്കുന്നു. ആത്മീയ ടൂറിസം സര്‍ക്യൂട്ടാണ് രണ്ടാമത്തെ വിഷയം.

ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ശബരിലയുടെ തിരക്ക് നിയന്ത്രണവും സജ്ജീകരണവുമാണ് മൂന്നാമത്തെ വിഷയം. ഭക്തര്‍ക്ക് സുഗമമായ രീതിയില്‍ ദര്‍ശനം ഉറപ്പാക്കും. ആഗോള അയ്യപ്പ സംഗമത്തിലൂടെ ഭക്തരുടെ അഭിപ്രായം ശേഖരിക്കും. ഇതിനായി ചോദ്യാവലി പ്രതിനിധികള്‍ക്ക് നല്‍കും. തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണും. സെഷനുകളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിക്കാന്‍ കമ്മിറ്റിയെ നിയമിക്കും. കമ്മിറ്റി നല്‍കുന്ന നിര്‍ദേശങ്ങളില്‍ ഊന്നിയാകും തുടര്‍ വികസനം.

ശബരിമല വിമാനത്താവളം, റെയില്‍വെ അടക്കം വൈകാതെ പൂര്‍ത്തിയാകും. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ക്ഷേത്രത്തിന്റെ പ്രശസ്തി ഉയര്‍ത്തുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയ്യപ്പ സംഗമത്തിൽ സംഘപരിവാറിനേയും കേന്ദ്രമന്ത്രിമാരെയും ക്ഷണിക്കും :  പി.എസ്. പ്രശാന്ത്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിൽ സംഘപരിവാറിനേയും കേന്ദ്രമന്ത്രിമാരെയും ക്ഷണിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ആഗോള അയ്യപ്പ സംഗമത്തിൽ വേർതിരിവും രാഷ്ട്രീയവും ഇല്ല. ശബരിമലയുടെ വികസന കാര്യത്തിൽ ആരേയും...

സ്കൂളുകളിലെ ഓണപ്പരീക്ഷയുടെ ഫലം സെപ്റ്റംബർ ഒമ്പതിന് : മിനിമം മാർക്ക് ലഭിക്കാത്തവർക്കു മാ‍ർ​​ഗ നിർദ്ദേശങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിലെ ഓണപ്പരീക്ഷയുടെ ഫലം സെപ്റ്റംബർ ഒമ്പതിന് അറിയാം. മിനിമം മാർക്ക് ലഭിക്കാത്തവരെ 26 വരെ വീണ്ടും പഠിപ്പിക്കണമെന്ന് മാ‍ർ​​ഗ നിർദ്ദേശങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്. ഇത്തവണ സ്കൂളുകളിൽ ആദ്യ പാദം മുതൽ...
- Advertisment -

Most Popular

- Advertisement -