Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമം: ചെലവിന് ക്ഷേത്രഫണ്ട് ഉപയോഗിക്കരുത്: മലബാർ ദേവസ്വം ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കായിരുന്നു ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്ന നിർദേശം ഉണ്ടായിരുന്നത്.

യാത്രാ ചിലവുകൾക്ക് അതത് ക്ഷേത്രഫണ്ടിൽ നിന്ന് പണം നൽകാനായിരുന്നു നിർദേശം. മലബാർ ദേവസ്വം കമ്മീഷണറുടെ  ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ക്ഷേത്ര ഫണ്ടിൽ നിന്ന് പണം എന്തിന് നൽകണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും മലബാർ ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. ഹ‍ർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് മണ്ഡലത്തില്‍ ബിജെപി പണം വിതരണം ചെയ്തെന്ന് ആരോപണം

പാലക്കാട് : പാലക്കാട് മണ്ഡലത്തില്‍ ബിജെപി പണം വിതരണം ചെയ്തെന്ന് ആരോപണവുമായി കോൺഗ്രസ് .കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലെ ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിന്റയെന്ന് ആവകാശപ്പെടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ...

ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്ക് ഭക്ഷണവുമായെത്തിയ പത്തുവയസ്സുകാരന്റെ പഠനചെലവുകൾ സൈന്യം ഏറ്റെടുക്കും

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനിടെ പഞ്ചാബിലെ താരവാലി ഗ്രാമത്തിൽ തമ്പടിച്ചിരുന്ന സൈനികർക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച പത്തു വയസ്സുകാരൻ ഷാവൻ സിങ്ങിന്റെ പഠനച്ചെലവ് സൈന്യം ഏറ്റെടുക്കും. കരസേനയുടെ ഗോൾഡൻ ആരോ ഡിവിഷനാണ് പഠനച്ചെലവ് ഏറ്റെടുക്കുന്നത്...
- Advertisment -

Most Popular

- Advertisement -