ലേ : ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം ആക്രമാസക്തമായതിനെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ നാലിൽ കൂടുതൽ ആളുകൾ കൂടരുതെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജില്ലാഭരണകൂടം അറിയിച്ചു.
ലഡാക്കിൽ ഇന്നലെ നടന്ന സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെടുകയും 70ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു.പ്രതിഷേധക്കാർ ബിജെപി ഓഫീസിനും നിരവധി വാഹനങ്ങൾക്കും തീയിട്ടിരുന്നു .പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ആണ് സംഘർഷത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.