Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsChennaiചെന്നൈ റാലിക്കിടെ...

ചെന്നൈ റാലിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം

ചെന്നൈ : കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിക്കിടെ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് ഒരുലക്ഷം രൂപയും നല്‍കും. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും  മന്ത്രിമാരും ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനമുണ്ടായത്.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് (റിട്ട.) അരുണ ജഗദീശിന്‍റെ നേതൃത്വത്തിലുള്ള കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചു. 10,000 പേര്‍ക്ക് മാത്രമാണ് റാലിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്.

എന്നാല്‍ റാലിയില്‍ പങ്കെടുക്കുന്നതിനായി രണ്ടുലക്ഷത്തോളം പേര്‍ കരൂരില്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഞായറാഴ്ച പുലര്‍ച്ചെ കരൂരിലെത്തി.സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് യൂണിയന് 41.5 ലക്ഷം രൂപയുടെ ബഡ്ജറ്റ്

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് യൂണിയൻ വാർഷിക പൊതുയോഗവും വരവുചെലവ് കണക്കുകളുടെയും 41.5 ലക്ഷം രൂപയുടെ ബഡ്ജറ്റിന്റെയും അവതരണവും നടന്നു .യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യൂണിയൻ ചെയർമാൻ എം പി...

Kerala Lottery Results : 08-12-2024 Akshaya AK-680

1st Prize Rs.7,000,000/- AU 966347 (ERNAKULAM) Consolation Prize Rs.8,000/- AN 966347 AO 966347 AP 966347 AR 966347 AS 966347 AT 966347 AV 966347 AW 966347 AX 966347...
- Advertisment -

Most Popular

- Advertisement -