Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവിവാദമായ  സ്വർണ്ണക്കൊള്ള...

വിവാദമായ  സ്വർണ്ണക്കൊള്ള കേസിൽ  മുഖ്യ പ്രതികളില്‍ ഒരാളായ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

തിരുവനന്തപുരം : വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ  മുഖ്യ പ്രതികളില്‍ ഒരാളായ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി ) ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും.

പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം അദ്ദേഹത്തെ ചോദ്യം ചെയ്തശേഷം തെളിവെടുപ്പിനായി ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കൊണ്ടുപോകുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചത്. എസ്‌ഐടി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നടത്തിയ എട്ടു മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക്, സ്വര്‍ണം, പണം, സാമ്പത്തിക രേഖകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.

പെരുന്ന സ്വദേശിയായ മുരാരി ബാബു സാധാരണ കുടുംബത്തില്‍ ജനിച്ച സിപിഎം പ്രവര്‍ത്തകനാണ്. എന്‍ ഭാസ്‌കരന്‍ നായര്‍ പ്രസിഡന്റായിരുന്നപ്പോള്‍ ശുപാര്‍ശയില്‍ ബോര്‍ഡില്‍ സെക്യൂരിറ്റി & ഗണ്‍മാനായി താത്കാലിക നിയമനം ലഭിക്കുകയും, പിന്നീട് സ്ഥിരം ജീവനക്കാരനായി ഉയര്‍ന്ന സ്ഥാനത്തേക്ക് എത്തികയുമായിരുന്നു,

സിപിഎം പ്രവര്‍ത്തനത്തിലും ദേവസ്വം എംപ്ലോയീസ് യൂണിയന്‍ നേതൃത്ത്വത്തിലും സജീവമായ ബാബു, സിപിഎം നേതാക്കളുമായി അടുപ്പം പുലര്‍ത്തിയെന്നു കണ്ടെത്തിയിട്ടുണ്ട്. പെരുന്ന കരയോഗം ഭാരവാഹിയായിരുന്ന ബാബു കേസു വന്നതിനെ തുടർന്ന് രാജിവെച്ചു. എസ്‌ഐടി അന്വേഷണം തുടരുന്ന സാഹചര്യത്തില്‍, ഉണ്ണികൃഷ്ണന്റെയും മുരാരി ബാബുവിന്റെയും സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും വിശദമായി പരിശോധിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബ്രസീലിൽ വിമാനം തകർന്ന് 62 യാത്രക്കാർ മരിച്ചു

സാവോപോളോ : ബ്രസീലിൽ വിമാനം തകർന്ന് 62 യാത്രക്കാർ മരിച്ചു .പരാന സംസ്ഥാനത്തെ കസ്കവെലിൽനിന്നു സാവോപോളോയിലെ മുഖ്യ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയ വൊയേപാസ് എയർലൈൻസ് വിമാനമാണ് വിൻയെദോ നഗരത്തിൽ തകർന്നു വീണത്.വിമാനത്തിൽ 58...

എറണാകുളത്ത് അമ്മയെ മർദിച്ച മകൾ അറസ്റ്റിൽ

കൊച്ചി : എറണാകുളം പനങ്ങാട് അമ്മയെ മർദിച്ച മകൾ അറസ്റ്റിൽ .കമ്പിപ്പാര കൊണ്ടുള്ള മകളുടെ ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. സംഭവത്തിൽ മകൾ നിവ്യയെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ചുള്ള തർക്കത്തിന്...
- Advertisment -

Most Popular

- Advertisement -