ബെംഗളൂരു : ശബരിമലയിലെ ദ്വാരകപാലക ശിൽപങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണം കണ്ടെത്തി.കർണാടകയിലെ ബെള്ളാരിയിൽ നിന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണം കണ്ടെത്തിയത് .സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. 476 ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ഗോവർദ്ധൻ നൽകിയ മൊഴി. ഉണ്ണി കൃഷ്ണൻ പോറ്റി കൈമാറിയ മുഴുവൻ സ്വർണവും കണ്ടെത്തിയോ എന്നത് വ്യക്തമല്ല.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വച്ച് പാളികളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണം ഗോവർദ്ധന് നൽകുകയായിരുന്നു.സ്വർണം ഗോവർദ്ധന്റെ കൈവശമുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലും ബെല്ലാരിയിലുമായി അന്വേഷണ സംഘം തെളിവെടുപ്പു നടത്തുകയായിരുന്നു.ഗോവർധനെ കേസിൽ സാക്ഷിയാക്കിയേക്കും .






