ഇടുക്കി : അടിമാലി കൂമ്പൻപാറയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി.ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു .ആലുവ രാജഗിരി ആശുപത്രിയിൽ നടന്ന അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്ന് ഇടതുകാൽ മുറിച്ചു മാറ്റുകയായിരുന്നു.ശനിയാഴ്ച രാത്രി പത്തരയോടെ നടന്ന ദുരന്തത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജുവിന് ജീവൻ നഷടമായിരുന്നു .തകര്‍ന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്.






