അഹമ്മദാബാദ് : രാജ്യത്തിൻറെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മദിനം രാഷ്‌ട്രീയ ഏകതാ ദിവസ് ആയി ആഘോഷിച്ച് രാജ്യം. രാവിലെ 8 മണിയോടെ ഗുജറാത്തിലെ നർമ്മദാ ജില്ലയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ എത്തിയ പ്രധാനമന്തി നരേന്ദ്ര മോദി പട്ടേലിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് ഇന്ത്യയുടെ ഐക്യം, അച്ചടക്കം, സാംസ്കാരിക വൈവിധ്യം എന്നിവ പ്രദർശിപ്പിച്ചുകൊണ്ട് ഏകതാ ദിവസ് സമരോഹ് നടന്നു. പരേഡിൽ പ്രധാനമന്ത്രി സല്യൂട്ട് സ്വീകരിച്ചു.






