Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsനെയ്യാറ്റിൻകര ​ഗോപൻ...

നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ സമാധി സ്ഥലം തുറന്ന് മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം : വിവാദമായ നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ സമാധി സ്ഥലം പോലീസ് തുറന്നു .കല്ലറയിൽ  ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. നെഞ്ചുവരെ ഭസ്‌മവും പൂജാദ്രവ്യങ്ങളും ഇട്ട് മൂടിയ നിലയിലാണ്. മൃതദേഹത്തിന് ചുറ്റും സു​ഗന്ധദ്രവ്യങ്ങൾ ഉൾപ്പടെയുള്ളവ നിറച്ചിരുന്നു.തുടർ നടപടികൾക്കായി മൃതദേഹം പുറത്തെടുത്തു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്‌റ്റ്‌മോർ‌ട്ടത്തിനായി മൃത​ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.തിരുവനന്തപുരം സബ്കലക്ടർ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണു നടപടികൾ പുരോഗമിക്കുന്നത്

കല്ലറ പരിശോധിക്കാനുള്ള ആർ‌ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.തുടർന്നാണ് ഇന്ന് രാവിലെ കല്ലറ തുറന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമുണ്ടായിരുന്നു. എന്നാൽ പ്രദേശത്തു പ്രതിഷേധങ്ങളൊന്നുമുണ്ടായില്ല .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിസ്മസ് നൽകുന്നത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും രക്ഷയുടെയും സന്ദേശം : പരിശുദ്ധ കാതോലിക്കാ ബാവാ

പുനലൂർ : മനുഷ്യരാശിയുടെ രക്ഷയ്ക്കായി ഉദിച്ച നീതി സൂര്യനാണ് യേശുക്രിസ്തുവെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ...

കോഴിക്കോട് ഏഴു വയസ്സുകാരനെ ചാക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം : രണ്ടുപേർ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് ബീച്ചിന് സമീപം ഏഴു വയസ്സുകാരനെ ചാക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഇതരസംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും പിടിയിലായി. ബേപ്പൂർ സ്വദേശികളായ ഷാജിറിന്റെയും അനുഷയുടെയും ഏഴുവയസ്സുള്ള മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്...
- Advertisment -

Most Popular

- Advertisement -