Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsതീവ്രവോട്ടര്‍ പട്ടിക...

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനോട് സഹകരിക്കണം: സഭാ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കി സിറോ മലബാര്‍ സഭ

തൃശ്ശൂര്‍: കേന്ദ്രതിരഞ്ഞെടുപ്പുകമ്മിഷന്‍ നിര്‍ദേശിച്ച തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനോട് (എസ് ഐ ആര്‍) സഹകരിക്കണമെന്ന് കേരളത്തിലെ സഭാ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കി സിറോ മലബാര്‍ സഭ. സിപിഎം അടക്കമുള്ള ഇടതു സംഘടനകളും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുകളുമടക്കമുള്ള ഐക്യമുന്നണി ഘടക കക്ഷികളും എസ്‌ഐആര്‍ അട്ടിമറിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് സഭയുടെ നിര്‍ദേശം.

ബിഎല്‍ഒമാര്‍ വീടുകളില്‍ എത്തുമ്പോള്‍ അവരോടു സഹകരിക്കണമെന്ന് സഭയുടെ നിര്‍ദേശത്തില്‍ പറയുന്നു. ഫോമുകള്‍ യഥാവിധം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. 2002ന് ശേഷം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന രേഖകള്‍ തയാറാക്കി വെക്കണമെന്നും പ്രവാസികള്‍ ഓണ്‍ലൈന്‍ മുഖേനയോ കുടുംബാംഗങ്ങള്‍ വഴിയോ ഫോം പൂരിപ്പിച്ചു നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ അരവണ പ്ലാന്റ് നിർമാണം അവസാനഘട്ടത്തിൽ; അരിയും ശർക്കരയും  ടെൻഡർ അനിശ്ചിതത്വത്തിൽ

​പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവം അടുത്തിരിക്കെ ശബരിമലയിലെ നിർദിഷ്ട പുതിയ അരവണ പ്ലാന്റിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അതേസമയം, അരവണ നിർമാണത്തിന് അത്യന്താപേക്ഷിതമായ അരി, ശർക്കര എന്നിവ സംഭരിക്കുന്നതിനുള്ള ടെൻഡർ...

കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസ്സുകാരനെ  അഗ്നിശമസേന രക്ഷപ്പെടുത്തി

തിരുവല്ല : കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസ്സുകാരനെ അഗ്നിശമസേന രക്ഷപ്പെടുത്തി. പുറമറ്റം  പടുതോട് തേക്കനാലിൽ കിരൺ ടി മാത്യുവിൻ്റെ മകൻ ഇവാൻ ആണ് കാറിനുള്ളിൽ അകപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു...
- Advertisment -

Most Popular

- Advertisement -