Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyകെ എസ്...

കെ എസ് ഇ ബി കുന്നന്താനം 33 കെ വി സബ് സ്റ്റേഷൻ നിർമാണോദ്ഘാടനം 7-ന്

തിരുവല്ല: കെ എസ് ഇ ബി കുന്നന്താനം 33 കെ വി സബ് സ്റ്റേഷൻ നിർമാണോദ്ഘാടനം നാളെ നടക്കും. രാവിലെ 9.30 -ന് മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം നിർവഹിക്കും. മാത്യൂ ടി തോമസ് എം എൽ എ അധ്യക്ഷത വഹിക്കും. 17 കോടി രൂപ ചെലവിട്ട് ആരംഭിച്ച പദ്ധതി  18 മാസത്തിനുളളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

കുന്നന്താനം വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് പുറമേ മല്ലപ്പള്ളി, വായ്പൂര്, തോട്ടഭാഗം, കുന്നന്താനം, പായിപ്പാട് തുടങ്ങി പരിസര പ്രദേശങ്ങളിലെ ഇരുപതിനായിരത്തോളം ഉപയോക്താക്കൾക്ക് പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിൻഫ്രയുടെ 76.5 സ്ഥലമാണ് പദ്ധതിക്കായി കൈമാറിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബെംഗളൂരുവിലെ യെല്ലോ മെട്രോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോ യെല്ലോ ലൈൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റർ ദൂരത്തിലാണ് യെല്ലോ ലൈൻ. ഇലക്ട്രോണിക്...

സ്വർണമാലയും താലിയും നഷ്ടമായി : പരാതി നൽകി വീണ എസ് നായര്‍

തിരുവനന്തപുരം : സ്വര്‍ണമാലയും മാലയും താലിയും നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍. വീണ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗം വീണ എസ് നായര്‍ വിവരം...
- Advertisment -

Most Popular

- Advertisement -