ശ്രീനഗർ : ഡൽഹി സ്ഫോടനത്തിലെ ചാവേറായ ഭീകരൻ ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്തു.വെള്ളിയാഴ്ച പുലർച്ചെയാണ് സുരക്ഷാ സേന സ്ഫോടകവസ്തു ഉപയോഗിച്ച് വീട് തകർത്തത്.ചെങ്കോട്ടയില്‍ സ്‌ഫോടനമുണ്ടായ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.
ഇയാളുടെ കുടുംബാംഗങ്ങളെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു. നേരത്തെ പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ പങ്കെടുത്തവരുടെയും വീടുകൾ തകർത്തിരുന്നു .ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്ക് ശക്തമായ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നടപടി .






