Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണാപഹരണ...

ശബരിമല സ്വർണാപഹരണ കേസ് : എൻ വാസുവിനെയും എ പത്മകുമാറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം     

പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമാരായ എൻ വാസുവിനെയും എ പത്മകുമാറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ഇതിന് മുന്നോടിയായി എ പത്മകുമാറിനെ ഇന്നോ നാളെയോ എസ് ഐ ടി ചോദ്യം ചെയ്യാൻ സാധ്യത. റിമാൻഡിലുള്ള എൻ. വാസുവിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐ ടി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും . എ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരിക്കെ ദേവസ്വം കമ്മിഷണർ ആയിരുന്നു എൻ വാസു       

അതേ സമയം ശബരിമല സ്വർണാഹരണ  കേസിൽ അന്വേഷണം പൂർത്തിയാക്കാൻ എസ് ഐ ടി ഹൈക്കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ദ്വാരപാലക ശിൽപങ്ങളുടെ ശാസ്ത്രീയ പരിശോധന ഈ മാസം 17 ന് ആരംഭിക്കുന്നതിനാലാണിത്. ശ്രീകോവിലിൻ്റെ വാതിലിലെ സ്വർണവും കവർന്നതായാണ് എസ് ഐ ടി കരുതുന്നത്. ശാസ്ത്രീയ  പരിശോധനയ്ക്ക് ശേഷമേ നഷ്ടപ്പെട്ട സ്വർണത്തിൻ്റെ അളവ് പൂർണമായും ലഭിക്കുകയുള്ളൂ 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് തുറക്കുന്നത് നീട്ടി

ആലപ്പുഴ: അറ്റകുറ്റപണികള്‍ക്കായി മേയ് 28 മുതൽ  അടച്ചിട്ട മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 63 (ഐസ് ഫാക്ടറി ഗേറ്റ്) തുറക്കുന്നത്  ജൂൺ നാല് വൈകിട്ട് ആറ്  വരെ നീട്ടിയതായി  ...

വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന്

തിരുവല്ല: വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന് 3 മണിക്ക് തിരുവല്ല വൈ.എം.സി.എ യിൽ നടക്കും. ആർച്ച് ബിഷപ്പ് കുറിയാകോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും....
- Advertisment -

Most Popular

- Advertisement -