പന്തളം : ശബരിമല തീർഥാടനത്തിൻ്റെ ഭാഗമായി സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണ ദർശനം ഇന്നു മുതൽ ആരംഭിക്കും. പുലർച്ചെ 5 മണി മുതൽ രാത്രി 8.30 വരെയാണ് ഭക്തർക്ക് ദർശനം ക്രമീകരിച്ചിരിക്കുന്നത്. വലിയ കോയിക്കൽ ധർമ ശാസ്താ ക്ഷേത്രത്തിലും ഒരുക്കങ്ങൾ പൂർത്തിയായി.
വൃശ്ചിക ഉത്സവത്തിൻ്റെ ഭാഗമായി അഷ്ടദ്രവ്യ ഗണപതി ഹോമവും ഉച്ചയ്ക്കു് 12 ന് അന്നദാനവും ഉണ്ടായിരിക്കും. തീർഥാടകർക്ക് വിരി വയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്നു മുതൽ ദിവസവും രാത്രി 9 ന് പന്തളത്ത് നിന്നു പമ്പയിലേക്ക് കെ എസ് ആർടിസി സർവീസ് ആരംഭിക്കും. മണികണ്ഠനാൽത്തറ ക്ഷേത്രത്തിലും ഇന്ന് ഉച്ചയ്ക്ക് അന്നദാനം ഉണ്ട്. ഇവിടെ എമിനൻസ് കെട്ടിടത്തിൽ അയ്യപ്പ സേവാസമാജത്തിൻ്റെ നേതൃത്വത്തിൽ അന്നദാനവും കുടിവെള്ള വിതരണവും തുടങ്ങും.
സേവാ കേന്ദ്രവും ഗുരുസ്വാമി സംഗമവും ഇന്ന് വൈകിട്ട് 5 ന് അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ പി.എൻ. നാരായണവർമ ഉദ്ഘാടനം ചെയ്യും. കുമ്മനം രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തും






