ഹൈദരാബാദ് : മാവായോസ്റ്റ് കമാൻഡർ മദ്‌വി ഹിദ്മയെ സുരക്ഷാ സേന വധിച്ചു. സർക്കാർ 50 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന നേതാവാണ് .ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഹിദ്മയെ സുരക്ഷാസേന വധിച്ചത്. ഇയാളുടെ ഭാര്യ ഉൾപ്പെടെ അഞ്ച് പേർകൂടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് വിവരം. സാധാരണക്കാര്‍ക്കും സുരക്ഷാസേനകള്‍ക്കും നേരേ 26-ഓളം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് ഹിദ്മ. മേഖലയില്‍ സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്.






