Saturday, November 22, 2025
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യത്തെ ആദ്യ...

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027ല്‍ : മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത

ന്യൂഡൽഹി : ഭാരതത്തിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ  2027 ആഗസ്തില്‍  ഉദ്ഘാടന ഓട്ടം ഗുജറാത്തിലെ സൂറത്തിൽ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രാരംഭ പാത 100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും.

2029 ഓടെ സബര്‍മതി (അഹമ്മദാബാദ്) മുതല്‍ മുംബൈ വരെയുള്ള അതിവേഗ റെയില്‍ ഇടനാഴി പൂര്‍ത്തിയാകുമ്പോള്‍  508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലേക്ക്  1 മണിക്കൂര്‍ 58 മിനിറ്റിനുള്ളില്‍ ട്രെയിന്‍ മുംബൈ-അഹമ്മദാബാദ് പാത പിന്നിടുമെന്നത് ഒരു സുപ്രധാന നേട്ടമാണ്. അടിസ്ഥാന സൗകര്യങ്ങളില്‍ വലിയൊരു കുതിച്ചുചാട്ടത്തിനാണ് ഭാരതം ഒരുങ്ങുന്നതെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയില്‍ ട്രെയിന്‍ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ ഓടും. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സങ്കീര്‍ണമായിരുന്നുവെന്നും നിരവധി ഡിസൈന്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നിലധികം നൂതനാശയങ്ങളിലൂടെ അവ പരിഹരിക്കാന്‍ ഭാരത റെയില്‍വേയ്‌ക്ക് കഴിഞ്ഞെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 20-09-2024 Nirmal NR-398

1st Prize Rs.7,000,000/- NM 898315 (VADAKARA) Consolation Prize Rs.8,000/- NA 898315 NB 898315 NC 898315 ND 898315 NE 898315 NF 898315 NG 898315 NH 898315 NJ 898315...

യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നവീകരിച്ച കുരിശുപള്ളിയുടെ കൂദാശ

കോട്ടയം : സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മണർകാട് കവലയിലെ നവീകരിച്ച കുരിശുപള്ളിയുടെ കൂദാശ നടന്നു. സന്ധ്യാ പ്രാർഥനയെത്തുടർന്ന് നടന്ന ശുശ്രൂഷകൾക്ക് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ...
- Advertisment -

Most Popular

- Advertisement -